Connect with us

National

കര്‍ണാടക തിരഞ്ഞെടുപ്പ്; പാര്‍ട്ടി സ്റ്റാര്‍ കാമ്പെയ്നര്‍മാരുടെ പട്ടികയില്‍ അജിത് പവാറില്ല

കര്‍ണാടകയില്‍ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിനായുളള ഒമ്പത് സ്ഥാനാര്‍ത്ഥികളുടെ പട്ടിക എന്‍സിപി ഇന്നലെ പുറത്തിറക്കി.

Published

|

Last Updated

മുംബൈ| കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ഇന്നലെ പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയില്‍ മുതിര്‍ന്ന നേതാവ് അജിത് പവാറിന്റെ പേരില്ല.

പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാനുള്ള സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയിലൂടെ പവാര്‍ നേരത്തെതന്നെ മുംബൈയില്‍ നടന്ന എന്‍സിപി യോഗത്തില്‍ നിന്ന് വിട്ടുനിന്നതായി റിപ്പോര്‍ട്ടുണ്ട്.

പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍, സുപ്രിയ സുലെ, പ്രഫുല്‍ പട്ടേല്‍, ശിവാജിറാവു ഗാര്‍ജെ, ക്ലൈഡ് ക്രാസ്റ്റോ, ആര്‍ ഹരി എന്നിവരായിരുന്നു 15 അംഗ താരപ്രചാരകരുടെ പട്ടിക.

പാര്‍ട്ടിയുടെ കര്‍ണാടക ഘടകത്തിന്റെ തലവനായ ഹരിയെ യെല്‍ബുര്‍ഗ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.

കര്‍ണാടകയില്‍ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിനായുളള ഒമ്പത് സ്ഥാനാര്‍ത്ഥികളുടെ പട്ടിക എന്‍സിപി ഇന്നലെ പുറത്തിറക്കി.

 

 

Latest