Connect with us

Kerala

കെ എസ് ആര്‍ ടി സി ബസിനു നേരെ കബാലിയുടെ പരാക്രമം; ആന ഭീതി സൃഷ്ടിച്ചത് ഒരു മണിക്കൂറോളം

വിവരമറിഞ്ഞെത്തിയ വനപാലകര്‍ ആനയെ കാട്ടിലേക്ക് തുരത്തി.

Published

|

Last Updated

തൃശൂര്‍ | കെ എസ് ആര്‍ ടി സി ബസിനു നേരെ കാട്ടാനയുടെ പരാക്രമം. കഴിഞ്ഞ ദിവസം വൈകിട്ട് അതിരപ്പിള്ളി-മലക്കപ്പാറ അന്തര്‍ സംസ്ഥാന പാതയിലാണ് സംഭവം.

കബാലി എന്ന ആനയാണ് മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിയിലേക്കു പോകുകയായിരുന്ന ബസിനു നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചത്. ആനക്കയം പാലത്തിനു സമീപത്തു വച്ചാണ് ആന ബസിനു മുമ്പിലേക്കെത്തിയത്.

ഒരു മണിക്കൂറോളമാണ് ബസ് യാത്രക്കാരെ ഭീതിയിലാഴ്ത്തി ആന റോഡില്‍ നിന്നത്. പല തവണ ബസിനു നേരെ കബാലി പാഞ്ഞടുക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ വനപാലകര്‍ ആനയെ ഒച്ചവച്ചു കാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.