Connect with us

Kerala

എസ് എസ് എഫ് പ്രവർത്തനങ്ങളോടൊപ്പം ചേർന്നുനിൽക്കുക: കാന്തപുരം

റമസാൻ മാസത്തിൽ ദാനധർമങ്ങൾക്കായി മാറ്റിവെച്ച ചെറുവിഹിതങ്ങൾ ഈ വലിയ നന്മ സംഘത്തിന് വേണ്ടി  നീക്കിവെക്കാൻ മനസ്സുണ്ടാവണമെന്ന് എസ് എസ് എഫ് സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു

Published

|

Last Updated

കോഴിക്കോട് | എസ് എസ് എഫിൻ്റെ പ്രവർത്തന ഫണ്ട് വിജയിപ്പിച്ച് പ്രവർത്തകർക്കൊപ്പം ചേർന്നുനിൽക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പ്രവർത്തന ഫണ്ടിൻ്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവർത്തനങ്ങളുടെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കി എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ആഘോഷിക്കുകയാണ്. കേരളത്തിലെ ഒരു ചെറിയ കരുത്തിൽ നിന്ന് തുടങ്ങിയ എസ് എസ് എഫ് ഇന്ന് രാജ്യത്തുടനീളം വ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ, ജീവകാരുണ്യ, ആത്മീയ, സാംസ്കാരിക മേഖലകളിൽ കാമ്പസുകളിലും പുറത്തും വിദ്യാർഥികൾക്ക് കരുത്തുപകർന്ന് 50 വർഷം പൂർത്തിയാക്കുന്ന സംഘടനക്ക് മുമ്പിൽ വൈവിധ്യങ്ങളായ പ്രൊജക്ടുകളുണ്ട്. റമസാൻ മാസത്തിൽ ദാനധർമങ്ങൾക്കായി മാറ്റിവെച്ച നിങ്ങളുടെ ജീവിത അധ്വാനത്തിന്റെ ചെറുവിഹിതങ്ങൾ ഈ വലിയ നന്മ സംഘത്തിന് വേണ്ടി  നീക്കിവെക്കാൻ മനസ്സുണ്ടാവണമെന്ന് എസ് എസ് എഫ് സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.