Connect with us

ssf

കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി ഇന്‍തിശാര്‍ ലീഡേഴ്‌സ് ക്യാമ്പ്

എസ്എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി

Published

|

Last Updated

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ഇന്‍തിശാര്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ക്യാമ്പില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല സംസാരിക്കുന്നു

തിരൂരങ്ങാടി | നമ്മള്‍ ഇന്ത്യന്‍ ജനത എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 29ന് കണ്ണൂരില്‍ നടക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ക്യാമ്പ് ‘ഇന്‍തിശാര്‍’ നടന്നു.

വിദ്യാര്‍ഥികളുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പദ്ധതികള്‍ക്ക് ഇന്‍തിശാര്‍ രൂപം നല്‍കി. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹഫീള് അഹ്‌സനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല, ജഹ്ഫര്‍ ശാമില്‍ ഇര്‍ഫാനി സംസാരിച്ചു. വി സിറാജുദ്ധീന്‍, പി ടി മുഹമ്മദ് അഫ് ളല്‍, ടി അബൂബക്കര്‍, അഷ്റഫ് സഖാഫി, സി കെ സാലിം സഖാഫി, സൈനുല്‍ ആബിദ് സംബന്ധിച്ചു.

 

 

---- facebook comment plugin here -----

Latest