ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്‌കാരം നല്‍കി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അബുദബി എമിറേറ്റ്‌സ് പാലസില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യോനേഷ്യന്‍ പ്രസിഡണ്ട് ജോക്കോ വിഡോഡോ ബഹുമതി യൂസഫലിക്ക് സമ്മാനിച്ചത്. ഇന്തോനേഷ്യന്‍ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി ഉള്‍പ്പെടെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായി.
    ---- facebook comment plugin here -----						
  
  			

 
																	
       
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

