Kerala
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 ക്രിക്കറ്റ്; തലസ്ഥാനത്ത് വന്‍ സുരക്ഷാ ക്രമീകരണം
സുരക്ഷക്കായി 1,650 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. മത്സരം കാണാന്‍ വരുന്നവര്‍ പാസിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കൈയില്‍ കരുതണം.
തിരുവനന്തപുരം | ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരം നടക്കുന്ന തലസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണം. സുരക്ഷക്കായി 1,650 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. മത്സരം കാണാന്‍ വരുന്നവര്‍ പാസിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കൈയില്‍ കരുതണം.
കറുത്ത കൊടി കൊണ്ടുവരാന്‍ പാടില്ല. കുടയും വടിയും കൊടിതോരണങ്ങളും പാടില്ല. പ്ലാസ്റ്റിക് കുപ്പി, മദ്യം, സിഗരറ്റ്, തീപ്പെട്ടി, എറിയാന്‍ പറ്റുന്ന വസ്തുക്കള്‍ എന്നിവക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ മാത്രമാണ് സ്‌റ്റേഡിയത്തിനുള്ളില്‍ അനുവദിക്കുക.







