Kozhikode
കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ സ്വാതന്ത്ര്യ ദിനാഘോഷം
വായനശാലാ മുതിര്‍ന്ന പ്രവര്‍ത്തക സമിതി അംഗം വിജയന്‍ കുണ്ടൂര്‍ പതാക ഉയര്‍ത്തി.
കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാലയില്‍ 77ാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. വായനശാലാ മുതിര്‍ന്ന പ്രവര്‍ത്തക സമിതി അംഗം വിജയന്‍ കുണ്ടൂര്‍ പതാക ഉയര്‍ത്തി.
നഴ്‌സറി വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനം ആലപിച്ചു. വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍, സെക്രട്ടറി ടി പ്രകാശന്‍, നഴ്‌സറി ടീച്ചര്‍ സൗജ റഫീഖ് പ്രസംഗിച്ചു.







