Connect with us

Idukki

വണ്ടിപ്പെരിയാറില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി; നിരീക്ഷണം ശക്തമാക്കി വനപാലകര്‍

കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനാണ് വനപാലകരുടെ തീരുമാനം.

Published

|

Last Updated

ഇടുക്കി | വണ്ടിപ്പെരിയാറില്‍ മഞ്ജുമല മൂന്നേക്കര്‍ പുതുവല്‍ പ്രദേശത്ത് ജനവാസ മേഖലയില്‍ പുലിയിറങ്ങി. വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കോഴി, നായ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ കാണാതാകുന്നതും പതിവായിട്ടുണ്ട്. ഇതേ തുടര്‍ന്ന് പ്രദേശത്ത് താമസിക്കുന്ന ഇരുപതോളം കുടുംബങ്ങള്‍ ഭീതിയിലാണ്.

വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനാണ് വനപാലകരുടെ തീരുമാനം.