Connect with us

Kerala

കണ്ണൂരില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി

ഇന്ന് പുലര്‍ച്ചെയാണ് കൃഷിയിടത്തില്‍ കടുവ കുടുങ്ങിയത്

Published

|

Last Updated

കണ്ണൂര്‍|കണ്ണൂര്‍ കൊട്ടിയൂരില്‍ പന്ന്യാമലയിലെ കൃഷിയിടത്തില്‍ കടുവ കുടുങ്ങി. ഇന്ന് പുലര്‍ച്ചെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങിയത്. മണത്തണ സെക്ഷന്‍ ഫോറസ്റ്റിന് കീഴിലുള്ള വനപാലകര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

രാവിലെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്ന കടുവയെ ആദ്യം കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. മാനന്തവാടിയില്‍ നിന്ന് മയക്കുവെടി വിദഗ്ധര്‍ എത്തിയാലേ കടുവയെ വെടിവച്ച് കൊണ്ടു പോകാന്‍ സാധിക്കുകയുള്ളൂ. കടുവ വേലിയില്‍ നിന്ന് രക്ഷപ്പെട്ട് പുറത്ത് ചാടുമെന്നതിനാല്‍ പോലീസ് പ്രദേശത്തേക്കുള്ള റോഡ് പൂര്‍ണ്ണമായും അടച്ചു.

 

 

 

---- facebook comment plugin here -----

Latest