Connect with us

National

അനധികൃത സ്വത്ത് സമ്പാദന കേസ്; മന്ത്രി പൊന്‍മുടിക്ക് 3 വര്‍ഷം തടവ്

മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വര്‍ഷം തടവും 50 ലക്ഷം പിഴയും മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ചു.

Published

|

Last Updated

ചെന്നൈ| അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വര്‍ഷം തടവും 50 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരേയും വെറുതെവിട്ട കീഴ്‌ക്കോടതി വിധി റദ്ദാക്കിയായിരുന്നു മദ്രാസ് ഹൈകോടതിയുടെ ഉത്തരവ്. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

2006നും 2010നുമിടയില്‍ പൊന്മുടി മന്ത്രിയായിരിക്കെ രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. ശിക്ഷാ വിധിയോടെ മന്ത്രി എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനായി.കോടതി വിധിക്ക് പിന്നാലെ ശിക്ഷ 30 ദിവസത്തേക്ക് മദ്രാസ് ഹൈകോടതി മരവിപ്പിച്ചു. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായാണ് ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചത്.

 

 

 

Latest