Kerala
ഇങ്ങനെയെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും; പ്രചാരണത്തില്‍ ആളു കുറഞ്ഞതില്‍ പ്രവര്‍ത്തകരോട് ക്ഷോഭിച്ച് സുരേഷ് ഗോപി
നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച്തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാര് ഇവിടെയുണ്ടാകണം
തൃശ്ശൂര്‍ | തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആള് കുറഞ്ഞതില്‍ പ്രവര്‍ത്തകരോട് ക്ഷുഭിതനായി തൃശൂര്‍ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിന് ആളു കുറഞ്ഞതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ പ്രവര്‍ത്തകരുടെ പേര് ചേര്‍ക്കാത്തതും സുരേഷ് ഗോപിയുടെ അതൃപ്തിക്കിടയാക്കി
നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച്തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാര് ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവര്‍ത്തിച്ചുകൊള്ളാമെന്നും സുരേഷ് ഗോപി പറഞ്ഞു
സുരേഷ് ഗോപി ശാസ്താംപൂവ്വം കോളനിയില്‍ എത്തിയപ്പോള്‍ അവിടെ ആളുകുറവായിരുന്നു. 25 ഓളം പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനായില്ല എന്നീ കാരണങ്ങളാണ് സുരേഷ് ഗോപിയെ പ്രകോപിതനാക്കിയത്. ഇവിടെ ബൂത്ത് ഏജന്റുമാര്‍ക്ക് ജോലിയെന്നും സുരേഷ് ഗോപി ചോദിച്ചു.