Connect with us

Kerala

സംഘ്പരിവാർ അധികാരത്തിൽ വന്നാൽ ഇനിയൊരു തെരഞ്ഞെടുപ്പ് രാജ്യത്ത് ഉണ്ടാകില്ല: ഇപി ജയരാജൻ

തിരുവനന്തപുരം നെടുമങ്ങാട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

തിരുവനന്തപുരം | മതപരമായ ശത്രുത ശക്തിപ്പെടുത്തി വോട്ടാക്കി മാറ്റുന്നതാണ് ബിജെപിയുടെ തന്ത്രമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തിരുവനന്തപുരം നെടുമങ്ങാട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ സംഘ്പരിവാറിനെ പ്രതിരോധിക്കാനാകില്ലെന്നും ഇനിയൊരിക്കല്‍ കൂടി സംഘ്പരിവാര്‍ അധികാരത്തില്‍ വന്നാല്‍  തെരഞ്ഞെടുപ്പ് സംവിധാനം രാജ്യത്ത് ഉണ്ടാകില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ കര്‍ഷക സമരത്തില്‍ മോദി കര്‍ഷകര്‍ക്ക് നല്‍കിയ ഗ്യാരണ്ടി പാലിച്ചില്ലെന്നും എന്നിട്ട് വീണ്ടും ഗ്യാരണ്ടിയുമായി വന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ ടിവിയിലും പ്രചരണങ്ങളിലും ജനങ്ങളുടെ ജീവിത പ്രശ്‌നത്തിന് മാറ്റം
വന്നിട്ടുണ്ടെന്ന് പറയുന്നതല്ലാതെ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പാര്‍ലമെന്റ് ഫലപ്രദമായി സമ്മേളിക്കുന്നില്ലെന്നും  തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ബിജെപി ഇഷ്ടപ്പെടുന്ന ആളുകളെ നിയമിക്കുന്നുവെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.

Latest