Connect with us

National

ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥി കൊമ്പല്ല മാധവി ലതക്ക് 221.37 കോടിയുടെ ആസ്ഥി

രാമനവമി ഘോഷയാത്രയ്ക്കിടെ മുസ്‌ലിം പള്ളിക്ക് നേരെ സാങ്കല്‍പിക അസ്ത്രം എയ്തതിന് ബീഗംബസാര്‍ പൊലീസ് മാധവി ലതക്കെതിരെ കേസെടുത്തിരുന്നു

Published

|

Last Updated

ഹൈദരാബാദ് | ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൊമ്പല്ല മാധവി ലതക്ക് 221.37 കോടിയുടെ ആസ്ഥി. തെലങ്കാനയിലെ ഏറ്റവും സമ്പന്നയായ സ്ഥാനാര്‍ഥിയാണ് മാധവി ലത. ബിസിനസുകാരായ മാധവി ലതക്കും ഭര്‍ത്താവ് കൊമ്പല്ല വിശ്വനാഥിനും 165.46 കോടിയുടെ ജംഗമ ആസ്ഥികളും 55.91 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്.

ഹൈദരാബാദിലും പരിസരപ്രദേശങ്ങളിലുമുള്ള കാര്‍ഷികേതര ഭൂമികളും വാണിജ്യ കെട്ടിടങ്ങളും മാധവി ലതയുടെ സ്വത്തില്‍ പെടുന്നു. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് മാധവി ലതയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

49 കാരിയായ കൊമ്പല്ല മാധവി ലത ഈയിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. സിക്കന്തരാബാദില്‍ താമസിക്കുന്ന മാധവി ലതയുടെ കന്നിയങ്കമാണിത്.

അതേസമയം രാമനവമി ഘോഷയാത്രയ്ക്കിടെ മുസ്‌ലിം പള്ളിക്ക് നേരെ സാങ്കല്‍പിക അസ്ത്രം എയ്തതിന് ബീഗംബസാര്‍ പൊലീസ് മാധവി ലതക്കെതിരെ കേസെടുത്തിരുന്നു. പള്ളിയിലേക്ക് മാധവി ലത സാങ്കല്‍പിക അമ്പെയ്യുന്ന വീഡിയോ  വിവാദമായിരുന്നു.

Latest