Connect with us

Business

ആസ്റ്റര്‍ ഹോസ്പിറ്റലിന് എച്ച്‌ ഐ എം എസ് എസ് ലെവല്‍-6 അംഗീകാരം

സ്വകാര്യ മേഖലയില്‍ ഈ അംഗീകാരം നേടുന്ന ദുബായിലെ ആദ്യത്തെ ആശുപത്രിയാണ് ആസ്റ്റര്‍ മന്‍ഖൂല്‍

Published

|

Last Updated

ദുബൈ | അമേരിക്കയിലെ ഹെല്‍ത്ത്കെയര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റംസ് സൊസൈറ്റിയുടെ (എച്ച്‌ ഐ എം എസ് എസ്) ലെവല്‍ 6 സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കി മന്‍ഖൂലിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍. ആരോഗ്യമേഖലയിലെ പ്രശസ്തമായ ഈ അംഗീകാരം നേടിയ ദുബൈയിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയാണ് ആസ്റ്റര്‍ മന്‍ഖൂല്‍.

വിവരസാങ്കേതികവിദ്യ ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമായി (എച്ച്‌ഐഎസ്) സംയോജിപ്പിച്ചു ചികിത്സയുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ വര്‍ധിപ്പിക്കുന്നതിനും  സേവനങ്ങള്‍ തടസ്സങ്ങളില്ലാതെ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനും ആശുപത്രി പ്രവര്‍ത്തനം സംവിധാനം ഡിജിറ്റല്‍വത്കരിച്ചതിനുമാണ് അംഗീകാരം. ഇതോടെ ആശുപത്രികളില്‍ സംഭവിക്കാവുന്ന പിഴവുകള്‍ പൂര്‍ണമായും ഒഴിവാക്കാനാവും എന്നതാണ് പ്രത്യേകത.

ഇത്തരം പ്രവര്‍ത്തികള്‍ക്ക് ലഭിക്കുന്ന അംഗീകാരം തീര്‍ച്ചയായും സന്തോഷകരവും അഭിമാനകരവുമാണെന്ന് യു എ ഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലീനിക്‌സിന്റെ സി ഇ ഒ ഡോ.ഷെര്‍ബാസ് ബിച്ചു പറഞ്ഞു. ആസ്റ്റര്‍ മന്‍ഖൂലിന് ലഭിച്ച അംഗീകാരം ആരോഗ്യമേഖലയെ ആധുനികവത്കരിക്കുക എന്ന തങ്ങളുടെ ഉദ്യമത്തില്‍ നാഴികക്കല്ലാവുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനീത് പുരുഷോത്തമന്‍ പറഞ്ഞു.

എച്ച്‌ ഐ എം എസ് എസ് സര്‍ട്ടിഫിക്കേഷന്റെ ഏറ്റവും ഉയര്‍ന്ന ലെവല്‍ 7 അംഗീകാരം നേടാനുള്ള പരിശ്രമത്തിലാണ് നിലവില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂല്‍. 2023 ആരംഭത്തോടെ അത് കൈവരിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
---- facebook comment plugin here -----

Latest