Connect with us

National

കനത്ത മഴയും കൊടുങ്കാറ്റും; ഗുവാഹത്തി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെട്ടതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Published

|

Last Updated

ഗുവാഹത്തി| കനത്ത മഴയെയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് ഗുവാഹത്തി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ഇതേതുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെട്ടതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആറ് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ അഗര്‍ത്തലയിലേക്കും കൊല്‍ക്കത്തിയിലേക്കുമാണ് വഴി തിരിച്ചുവിട്ടത്.

ശക്തമായ മഴയിലും കാറ്റിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം പറന്നുപോയിട്ടുണ്ട്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

അതേസമയം വിമാനത്താവളത്തിലെ മേല്‍ക്കൂര വളരെ പഴക്കമുള്ളതാണെന്ന് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ വ്യക്തമാക്കി. മേല്‍ക്കൂര പറന്നുപോയതിനെ തുടര്‍ന്ന് എയര്‍പ്പോട്ടിനുള്ളിലേക്ക് വെള്ളം എത്തിയിരുന്നെന്നും എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമായെന്നും അദ്ദേഹം പറഞ്ഞു.