Connect with us

Kerala

മോഷണക്കേസില്‍ ജയിലിലായി; നിരപരാധിത്വം തെളിഞ്ഞതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയില്‍

കേസിലെ യഥാര്‍ഥ പ്രതിയെ പോലീസ് പിടികൂടിയതിന് പിന്നാലെയാണ് രതീഷിനെ കോടതി കുറ്റ വിമുക്തനാക്കിയത്

Published

|

Last Updated

കൊല്ലം |  മോഷ്ടാവെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ച യുവാവ് കുറ്റ വിമുക്തനായതിനു പിന്നാലെ ജീവനൊടുക്കിയ നിലയില്‍.മോഷണക്കേസില്‍ അറസ്റ്റിലായി വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി മോചിപ്പിച്ച അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ് ഭവനില്‍ രതീഷ് (38) ആണ് മരിച്ചത്. കേസിലെ യഥാര്‍ഥ പ്രതിയെ പോലീസ് പിടികൂടിയതിന് പിന്നാലെയാണ് രതീഷിനെ കോടതി കുറ്റ വിമുക്തനാക്കിയത്.

അഞ്ചല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രതീഷിനെ 2014 സെപ്റ്റംബറിലാണ് ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ കവര്‍ച്ച ചെയ്‌തെന്നരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത രതീഷിനു മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നു.കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ സ്റ്റേഷനില്‍ കിടന്നു തുരമ്പെടുത്തു. അപമാന ഭാരം കുടുംബത്തെ തളര്‍ത്തി.

അതിനിടെ 2020ല്‍ തിരുവനന്തപുരം കാരക്കോണം സ്വദേശിയായ ഒരാളെ മറ്റൊരു കേസില്‍ പിടികൂടിയപ്പോള്‍ അഞ്ചല്‍ ടൗണിലെ മെഡിക്കല്‍ സ്റ്റോറില്‍ നടത്തിയ മോഷണവും ഇയാള്‍ വെളിപ്പെടുത്തി. ഇതോടെയാണ് രതീഷിനെ കോടതി മോചിപ്പിച്ചത്.

പോലീസ് കസ്റ്റഡിയിലേറ്റ ശാരീരിക പീഡനങ്ങള്‍ രതീഷിനെ മാനസികവും ശാരീരികവുമായി തകര്‍ത്തു. സാമ്പത്തിക നിലയും തകര്‍ന്നു. പിന്നാലെയാണ് രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Latest