Connect with us

shama muhammed

വിദ്വേഷ പ്രസംഗം: കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസെടുത്തു

എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രസംഗത്തിനെതിരെയാണ് കേസ്

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തു. പരസ്പര വിദ്വേഷവും തെറ്റിദ്ധാരണയും ഭീതിയും വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്നാണ് കേസ്.

കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രസംഗത്തിനെതിരെ തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസാണ് കേസ് എടുത്തത്.

 

Latest