Connect with us

Kerala

ഹര്‍ത്താല്‍ അക്രമം; 220 പേര്‍ പിടിയില്‍, കെ എസ് ആര്‍ ടി സിക്ക് 42 ലക്ഷം രൂപയുടെ നഷ്ടം

70 ബസുകള്‍ക്ക് കേടുപാടുകള്‍ നേരിട്ടു. കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു

Published

|

Last Updated

തിരുവനന്തപുരം | പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്താകെ നടന്ന അക്രമ സംഭവങ്ങളിലായി 220 പേര്‍ പിടിയില്‍. അക്രമങ്ങളില്‍ പ്രതികളായവരും കരുതല്‍ തടങ്കലില്‍ ഉള്ളവരും ഉള്‍പ്പെടെയാണിത്.

വിവിധ ഭാഗങ്ങളിലുണ്ടായ അക്രമത്തില്‍ കെ എസ് ആര്‍ ടി സിക്ക് 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. 70 ബസുകള്‍ക്ക് കേടുപാടുകള്‍ നേരിട്ടു. എട്ട് ഡ്രൈവര്‍മാര്‍, രണ്ട് കണ്ടക്ടര്‍, ഒരു യാത്രക്കാരി എന്നിവര്‍ക്ക് പരുക്കേറ്റു. കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു വ്യക്തമാക്കി.