Connect with us

National

ഗുജറാത്ത് ഇന്ന് ബൂത്തില്‍; ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് 89 മണ്ഡലങ്ങളില്‍

89 സീറ്റുകളിലായി 788 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

Published

|

Last Updated

ഗാന്ധിനഗര്‍ | ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 89 സീറ്റുകളിലായി 788 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് അഞ്ചര വരെ നീളും. 19 ജില്ലകളില്‍ നിന്നുള്ള മണ്ഡലങ്ങളാണ് ഒന്നാം ഘട്ടത്തില്‍ ബൂത്തിലെത്തുക. ഈമാസം അഞ്ചിനാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുക. 25,000ത്തോളം ബൂത്തുകളിലായി 2.39 കോടി വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തില്‍ വിധിയെഴുതുക.

ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി, സംസ്ഥാന അധ്യക്ഷന്‍, രണ്ട് മുന്‍ മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെയാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആദ്യ ഘട്ടത്തിലെ 788 സ്ഥാനാര്‍ഥികളില്‍ 339 പേര്‍ സ്വതന്ത്രരാണ്. 70 വനിതകളും മത്സര രംഗത്തുണ്ട്.