Connect with us

തൃശൂര്‍ മുപ്ലിയത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. ആറ് വയസുകാരന്‍ വെട്ടേറ്റ് മരിച്ചു.
അതിഥി തൊഴിലാളിയുടെ മകനായ നാജുര്‍ ഇസ്ലാം ആണ് മരിച്ചത്. വെട്ടേറ്റ് മാതാവ് നജ്മ ഖാത്തൂന് ഗുരുതരമായി പരുക്കേറ്റു. ഇവരെ തൃശൂര്‍ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി രണ്ട് അതിഥി തൊഴിലാളി കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം ഇന്ന് രാവിലെയും തുടരുകയായിരുന്നു.

വീഡിയോ കാണാം