Kerala
ടിപ്പര്‍ ലോറി മറിഞ്ഞ് അതിഥി സംസ്ഥാന തൊഴിലാളി മരിച്ചു
ബംഗാള്‍ സ്വദേശി മുന്ന ആലം ആണ് മരിച്ചത്. ചാത്തമംഗലം കട്ടാങ്ങലിലെ എം സാന്‍ഡ് യൂണിറ്റിലാണ് അപകടം.
ചാത്തമംഗലം | കോഴിക്കോട്ട് ടിപ്പര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ അതിഥി സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി മുന്ന ആലം ആണ് മരിച്ചത്. ചാത്തമംഗലം കട്ടാങ്ങലിലെ എം സാന്‍ഡ് യൂണിറ്റിലാണ് അപകടമുണ്ടായത്.
എം സാന്‍ഡ് കയറ്റുന്നതിനിടെ വാഹനം മുന്നോട്ടുരുളുകയായിരുന്നു. തുടര്‍ന്ന് ആഴമേറിയ ഭാഗത്ത് മറിഞ്ഞു.
ടിപ്പറിന്റെ അടിയില്‍ പെട്ട് ഗുരുതരമായി പരുക്കേറ്റ മുന്ന ആലത്തെ മറ്റ് തൊഴിലാളികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.







