Connect with us

National

ത്രിച്ചി വിമാനത്താവളത്തില്‍ യുവാവിന്റെ വസ്ത്രത്തില്‍ ഒളിപ്പിച്ച 42 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

യു എ ഇ യില്‍ നിന്ന് ത്രിച്ചിയിലേക്കെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ ത്രിച്ചി വിമാനത്താവളത്തില്‍ യുവാവിന്റെ വസ്ത്രത്തില്‍ ഒളിപ്പിച്ച 42.69 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. യു എ ഇ യില്‍ നിന്ന് ത്രിച്ചിയിലേക്കെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാള്‍ വസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച 683 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇയാളുടെ ജീന്‍സ് പാന്റിലും അടിവസ്ത്രത്തിലുമാണ് സ്വര്‍ണം ഒളിപ്പിച്ചത്.

Latest