Connect with us

Kerala

ജിഫ്രി തങ്ങള്‍ക്കെതിരായ വധ ഭീഷണി; ലീഗിനെ പ്രതിക്കൂട്ടിലാക്കാമെന്നത് വ്യാമോഹം മാത്രമെന്ന് കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം | ജിഫ്രി തങ്ങള്‍ക്കെതിരായ വധ ഭീഷണിയില്‍ മുസ്ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സമസ്തയെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന് ആരു കരുതേണ്ട. ജിഫ്രി തങ്ങളുമായി യു ഡി എഫിനുള്ളത് അടുത്ത ബന്ധമാണ്. വധ ഭീഷണിയുയര്‍ന്നതില്‍ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ ഭിന്നത ഇല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുന്നണിക്കുള്ളില്‍ അവ്യക്തതയും ഇല്ല. ഭാവി കാര്യങ്ങള്‍ ഇന്ന് പ്രതിപക്ഷ നേതാവുമായി ആലോചിച്ചു തീരുമാനിക്കും. യു ഡി എഫ് അടുത്ത ഘട്ട സമരത്തിലേക്ക് പ്രവേശിക്കാനിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

---- facebook comment plugin here -----

Latest