Connect with us

Kerala

മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ മഹേന്ദ്രസിങ് ധോണി ഇന്ന് കേരളത്തില്‍

പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനാണ് മഹേന്ദ്രസിങ് ധോണി കേരളത്തില്‍ എത്തുന്നത്

Published

|

Last Updated

കാസര്‍ഗോഡ്| ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി ഇന്ന് കാസര്‍ഗോഡ് എത്തും. ആദ്യമായിട്ടാണ് ധോണി കാസര്‍ഗോഡ് എത്തുന്നത്. കുടുംബസുഹൃത്ത് ഡോക്ടര്‍ ഷാജിര്‍ ഗഫാറിന്റെ പിതാവ് പ്രൊഫസര്‍ കെ.കെ.അബ്ദുള്‍ ഗഫാറിന്റെ ആത്മകഥ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനാണ് മഹേന്ദ്രസിങ് ധോണി കേരളത്തില്‍ വരുന്നത്.  കാസര്‍ഗോഡ് സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ധോണിക്ക് പുറമെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായ ധോണി ഈ സീസണോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ ക്യാപ്ടന്‍ സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയിരുന്നെങ്കിലും ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് സീസണിന്റെ ഇടയില്‍ വെച്ച് ധോണി തന്നെ ക്യാപ്ടന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു.

 

Latest