Connect with us

Kerala

കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന വിദേശ വനിത കസ്റ്റഡിയില്‍; പിടിയിലായത് ഘാന സ്വദേശിനി

മയക്കുമരുന്നു കടത്ത് സംഘത്തിലെ പ്രധാനിയായ ഏഞ്ചല്ല തക്വിവാ എന്ന യുവതിയാണ് ബെംഗളൂരുവില്‍ പിടിയിലായത്.

Published

|

Last Updated

കൊച്ചി | കേരളത്തിലേക്ക് മാരക മയക്കു മരുന്നായ എം ഡി എം എ എത്തിക്കുന്ന ഘാന സ്വദേശിനിയെ പാലാരിവട്ടം പോലീസ് പിടികൂടി. മയക്കുമരുന്നു കടത്ത് സംഘത്തിലെ പ്രധാനിയായ ഏഞ്ചല്ല തക്വിവാ എന്ന യുവതിയാണ് ബെംഗളൂരുവില്‍ പിടിയിലായത്. പാലാരിവട്ടം എസ് എച്ച് ഒ. സനലിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ബെംഗളൂരു കെ ആര്‍ പുരത്ത് വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ജൂലൈ 20 ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്ന് 102 ഗ്രാം എം ഡി എം എ പിടിച്ചെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനികളിലൊരാളായ വിദേശ വനിത പിടിയിലായത്.

കേസില്‍ നൈജീരിയന്‍ സ്വദേശി ഒക്കഫോര്‍ എസ്സേ ഇമ്മാനുവേല്‍ എന്നയാളുള്‍പ്പെടെ ആറ് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരങ്ങളനുസരിച്ച് നടത്തിയ തിരച്ചിലിലാണ് ഏഞ്ചല്ല തക്വിവായുടെ ഒളിത്താവളം പോലീസ് കണ്ടെത്തിയത്.

 

---- facebook comment plugin here -----

Latest