Connect with us

food poison

ഭക്ഷ്യവിഷബാധ: ഭക്ഷ്യസാമ്പിളുകളില്‍ ഇകോളി, കോളിഫോം സാന്നിധ്യം

ഷവര്‍മ, മയോണെസ്, മസാലപ്പൊടികള്‍ എന്നിവയിലാണ് ഈ ബാക്ടീരിയകള്‍ കണ്ടെത്തിയത്.

Published

|

Last Updated

കോഴിക്കോട് | കാസര്‍കോട്ട് ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയുണ്ടായ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളില്‍ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കോഴിക്കോട് റീജ്യനല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് അപകടകരമായ ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രാഥമിക പരിശോധനാ ഫലമാണ് പുറത്തുവന്നത്.

ഭക്ഷ്യവിഷബാധയുണ്ടായ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ശേഖരിച്ച ഷവര്‍മ, മയോണെസ്, മസാലപ്പൊടികള്‍ എന്നിവയിലാണ് ഈ ബാക്ടീരിയകള്‍ കണ്ടെത്തിയത്. ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയില്‍ കഴിഞ്ഞ ദിവസം 16കാരി മരിച്ചിരുന്നു. ഇരുപതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യവുമുണ്ടായി.

Latest