Connect with us

Malappuram

ഫസ്റ്റ് ഓഫ് മുഹര്‍റം ആത്മീയ സംഗമവും പൊസോട്ട് തങ്ങള്‍ ആണ്ട് നേര്‍ച്ചയും ചൊവ്വാഴ്ച കടലുണ്ടി കോര്‍ണിഷില്‍

വര്‍ഷാവസാനത്തിലെയും ആരംഭത്തിലെയും ദിക്‌റുകള്‍, തഹ്‌ലീല്‍, ഇസ്തിഗ്ഫാര്‍, ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

Published

|

Last Updated

കടലുണ്ടി | ഹിജ്‌റ വര്‍ഷാരംഭമായ മുഹറത്തോടനുബന്ധിച്ച് കടലുണ്ടി കോര്‍ണിഷ് മസ്ജിദില്‍ ചൊവ്വാഴ്ച ഫസ്റ്റ് ഓഫ് മുഹര്‍റം ആത്മീയ സംഗമവും സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങള്‍ ആണ്ട് നേര്‍ച്ചയും നടക്കും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പരിപാടിക്ക് സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. വര്‍ഷാവസാനവും ആരംഭവും ഒരുമിക്കുന്ന പരിപാടി രാത്രി ഒമ്പതിന് സമാപിക്കും.

വര്‍ഷാവസാനത്തിലെയും ആരംഭത്തിലെയും ദിക്‌റുകള്‍, തഹ്‌ലീല്‍, ഇസ്തിഗ്ഫാര്‍, ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടിക്കെത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തും. സ്ത്രീകള്‍ക്ക് കോര്‍ണിഷ് ഓഡിറ്റോറിയത്തില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കും.

സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് കെ വി തങ്ങള്‍ കരുവന്‍തിരുത്തി, സയ്യിദ് അബ്ദുള്ള ഹബീബ്‌റഹ്‌മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി, സയ്യിദ് പൂക്കോയ തങ്ങള്‍ കരുവന്‍തിരുത്തി, സയ്യിദ് ശഹീര്‍ അല്‍ ബുഖാരി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം എ കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, പെരുമുഖം അബ്ദുലത്വീഫ് സഖാഫി, റാഫി സഖാഫി ഒളവണ്ണ, ശാഫി ഹാജി രാമനാട്ടുകര, എന്‍ വി ബാവ ഹാജി കടലുണ്ടി, മുഹമ്മദലി സഖാഫി മണ്ണാര്‍ക്കാട്, വാസില്‍ അദനി കുറ്റാളൂര്‍, ബിശ്ര്‍ അദനി എന്നിവര്‍ സംബന്ധിക്കും.

Summary

A grand spiritual gathering to mark the Islamic New Year (First of Muharram) alongside the Syed Umarul Farooq Al Bukhari Pozhot Thangal anniversary commemoration will take place at the Kadalundi Corniche Mosque on Tuesday. Led by Samastha Secretary Syed Ibrahimul Khaleel Al Bukhari, the event will feature year-end and year-beginning prayers, remembrance chants, and Quran recitations from 5:00 PM to 9:00 PM. Prominent community leaders and Islamic scholars will attend the gathering, which includes mass feasts and special seating arrangements for women at the Cornish Auditorium.

Latest