Connect with us

cpi

സാമ്പത്തിക ക്രമക്കേട്: സി പി ഐ മുന്‍ ജില്ലാ സെക്രട്ടറിക്കെതിരെ കടുത്ത നടപടിക്കു നീക്കം

73 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

Published

|

Last Updated

കൊച്ചി | സി പി ഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ പാര്‍ട്ടി തീരുമാനം. ഇന്ന് ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവിലാണ് പി രാജുവിനെതിരെ കടുത്ത നടപടിക്ക് തീരുമാനമെടുത്തത്.

പി രാജു പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട് ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണു പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. 73 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

തീരുമാനം പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗീകരിച്ചാല്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ നീക്കിയേക്കുമെന്നാണു വിവരം.

Latest