Kerala
സര്‍ക്കാര്‍ ജീവനക്കാരുടെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ ലീവ് സറണ്ടര്‍ അനുവദിച്ച് ധനമന്ത്രി
ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും ജിപിഎഫ് ഇല്ലാത്തവര്‍ക്കും ആനുകൂല്യം പണമായി ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരം|സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ ലീവ് സറണ്ടര്‍ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും ജിപിഎഫ് ഇല്ലാത്തവര്‍ക്കും ആനുകൂല്യം പണമായി ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മറ്റുള്ളവരില്‍ ലീവ് സറണ്ടറിന് അപേക്ഷിക്കുന്നവരുടേത് പിഎഫില്‍ ലയിപ്പിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
വിരമിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പതിനൊന്നാം പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു. 5.07 ലക്ഷം ആളുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ചാണ് ഉത്തരവിറക്കിയത്.







