Kerala
തൃശ്ശൂരിൽ പിതാവും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ
കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലും പിതാവിൻ്റെ മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു.

തൃശ്ശൂർ | തൃശ്ശൂരിലെ ആളൂരിൽ പിതാവിനെയും രണ്ടര വയസുകാരനായ മകനെയും മരിച്ചനിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലും പിതാവിൻ്റെ മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു. ബിനോയ് (37), മകൻ അർജുൻ (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്.
മൂത്ത മകനും ഭാര്യയും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു സംഭവം. ഇവർ രാവിലെ ഉണർന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. മകനെ കൊലപ്പെടുത്തിയ ശേഷം ബിനോയ് തൂങ്ങിമരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. കുട്ടിക്ക് സംസാര ശേഷി ഉണ്ടായിരുന്നില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)
---- facebook comment plugin here -----