Connect with us

Lakhimpur Keri Incident

പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍; റെയില്‍ ഉപരോധത്തിന് അടക്കം ആഹ്വാനം

നേരത്തെ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയെ സുപ്രീംകോടതി രുക്ഷമായി വിമര്‍ശിച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക ഹത്യയില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം കടുപ്പിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. ഒക്ടോബര്‍ പന്ത്രണ്ടിന് ലഖിംപൂരില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. ഈ മാസം പതിനെട്ടിന് രാജ്യവ്യാപക റെയില്‍ ഉപരോധത്തിനും ആഹ്വാനമുണ്ട്.

നേരത്തെ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയെ സുപ്രീംകോടതി രുക്ഷമായി വിമര്‍ശിച്ചിരുന്നു. കൊലപാതക കേസ് പ്രതിക്ക് എന്തിനാണ് ഇളവുകള്‍ അനുവദിക്കുന്നതെന്ന് കോടതി ആരാഞ്ഞിരുന്നു. മറ്റൊരു ഏജന്‍സിക്ക് അന്വേഷണം വിടേണ്ടിവരുമെന്നും കേസിലുള്ള വ്യക്തികളെ നോക്കുമ്പോള്‍ സി ബി ഐ അന്വേഷണം കൊണ്ട് കാര്യമുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

---- facebook comment plugin here -----

Latest