Connect with us

ഭൂമിയില്‍ നാളെ അതിശക്തമായ ഭൗമ കാന്തിക കൊടുങ്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. സൂര്യനില്‍ നിന്നുള്ള കൊറോണല്‍ മാസ് ഇജക്ഷനെ തുടര്‍ന്ന് ഭൂമിയില്‍ പതിക്കുന്ന ഭൗമ കാന്തിക കൊടുങ്കാറ്റ് സെല്‍ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍, സാറ്റലൈറ്റ് ടിവി, പവര്‍ ഗ്രിഡുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയേക്കും. വ്യാഴാഴ്ച ഏത് സമയത്തും കാറ്റ് ഭൂമിയില്‍ പതിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സെക്കന്‍ഡില്‍ 496 മുതല്‍ 607 കി.മീ വരെ ഗേവത്തിലാകും കാറ്റ് ഭൂമിയില്‍ പ്രവേശിക്കുക.

വീഡിയോ കാണാം

Latest