Connect with us

OBITUARY

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി അബൂദബിയില്‍ മരിച്ചു

അബൂദബിയില്‍ ഫുഡ് സ്റ്റഫ് കമ്പനിയുടെ സെയില്‍സ് സൂപ്പര്‍വൈസര്‍ ആയിരുന്നു

Published

|

Last Updated

അബൂദബി | തൃശൂര്‍ നാട്ടിക പതിയപറമ്പത്തു വീട്ടില്‍ നജീബ് ആലിമോന്‍ (56) ഹൃദയാഘാതത്തെ തുടര്‍ന്ന് അബൂദബി മഫ്റഖ് ആശുപത്രിയില്‍ മരിച്ചു. മുസഫ ഷാബിയയില്‍ താമസക്കാരനായ നജീബ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടന്നാണ് അടുത്തുള്ള സ്വകര്യ ആശുപത്രിയിലേക്ക് പോയത്. പരിശോധനയ്ക്കിടെ രോഗം ഗുരുതരമാണെന്ന് കണ്ടെത്തിയ ആശുപത്രി അധികൃതരാണ് മഫ്രക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഇവിടെ ചികിത്സയില്‍ ഇരിക്കെ മരിക്കുകയായിരുന്നു.

അബൂദബിയില്‍ ഫുഡ് സ്റ്റഫ് കമ്പനിയുടെ സെയില്‍സ് സൂപ്പര്‍വൈസര്‍ ആയിരുന്നു. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പിതാവ്: പരേതനായ അലിമോന്‍.
മാതാവ്: റുഖിയ്യ.
ഭാര്യ: ആബിദ.
മക്കള്‍: നാദിയ, നാജിയ, നിഗാര്‍ അലി.
മരുമകന്‍: സനു ശരീഫ്‌

Latest