Kerala
ലഹരി കേസുകളിൽ പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; എക്സൈസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം
എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്ന സമൂഹമാധ്യമ പേജുകളില്‍ സര്‍ക്കാരിനെയോ വകുപ്പിനെയോ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ വരാതിരിക്കാനും ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം| ലഹരി കേസുകളില്‍ പ്രതികളാകുന്ന സ്ത്രീകളുടെ ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുകയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി എക്സൈസ് കമ്മീഷണർ . സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങളാണ് എക്‌സൈസ് കമ്മീഷണർ പുറത്തിറക്കിയത്.
പ്രതികളായ സ്ത്രീകളുടെയും സാക്ഷികളുടെയും സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സമൂഹമാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
കേസുകളുടെ അന്വേഷണത്തെയോ പ്രോസിക്യൂഷനെയോ പ്രതികൂലമായി ബാധിക്കാവുന്ന ദൃശ്യങ്ങള്‍ പങ്കുവയ്ക്കരുതെന്നും, സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനായി പ്രത്യേകമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ നിയമപരമായ തെളിവായി ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ വകുപ്പുകളുടെ ഔദ്യോഗിക സമൂഹമാധ്യമ പോസ്റ്റുകള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയ പശ്ചാത്തലത്തിലാണ് എക്‌സൈസ് വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കൂടാതെ, എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്ന സമൂഹമാധ്യമ പേജുകളില്‍ സര്‍ക്കാരിനെയോ വകുപ്പിനെയോ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ വരാതിരിക്കാനും ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights:
The Excise Commissioner directed officers not to capture or share photos and videos of women accused in drug cases. The new social media guidelines aim to protect the privacy of suspects and witnesses. Officials were also instructed to avoid posts that criticize government policies.


