International
ഇലോണ്‍ മസ്കിന് തിരിച്ചടി; ട്വിറ്റര്‍ സി ഇ ഒ സ്ഥാനത്തിന് അര്‍ഹനല്ലെന്ന് സര്‍വേ ഫലം
57.5 ശതമാനം പേര് മസ്ക് മാറണമെന്ന അഭിപ്രായം രേഖപ്പെടുത്തി.
വാഷിങ്ടണ്‍ | ട്വിറ്റര്‍ സി ഇ ഒ സ്ഥാനത്തിന് ഇലോണ്‍ മസ്ക് അര്‍ഹനല്ലെന്ന് സര്‍വേ ഫലം. 57.5 ശതമാനം പേര് മസ്ക് മാറണമെന്ന അഭിപ്രായം രേഖപ്പെടുത്തി. മസ്കിന്റെ നിര്‍ദേശ പ്രകാരമാണ് ട്വിറ്ററില്‍ സര്‍വേ നടത്തിയത്.
പോളിങ് തുടങ്ങി എട്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 14,700,559 പേര് വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ഇവരില്‍ 42.9 ശതമാനം പേര് മസ്ക് മാറേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്.
നേരത്തെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തിരികെ ട്വിറ്ററില്‍ കൊണ്ടുവരുന്നതിനായി മസ്ക് പോള്‍ നടത്തിയിരുന്നു. ഇതിന് അനുകൂലമായിരുന്നു ഭൂരിപക്ഷാഭിപ്രായം. തുടര്‍ന്ന് മസ്ക് ഡ്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിക്കുകയും ചെയ്തു.
---- facebook comment plugin here -----