Connect with us

m shivasankar

വിരമിക്കും മുമ്പ് എം ശിവശങ്കറിനെ ഇ ഡി വിളിച്ചു

31 നു വിരമിക്കുന്നതിനാല്‍ ദിവസം മാറ്റാന്‍ ആവശ്യപ്പെടും

Published

|

Last Updated

തിരുവനന്തപുരം | ലൈഫ് മിഷന്‍ കേസില്‍ ചൊവ്വാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ട് എം ശിവശങ്കറിന് ഇഡി നോട്ടീസ്. ജനുവരി 31 ന് ശിവശങ്കര്‍ വിരമിക്കുന്നതിനാല്‍ ദിവസം മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടു.

ഈ കേസില്‍ നേരത്തെ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍, സ്വര്‍ണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായര്‍ എന്നിവരെയും ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇ ഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുത്തത്. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ സി ബി ഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest