Connect with us

National

മഹാരാഷ്ട്രയില്‍ പത്ത് മിനുട്ടിനിടെ രണ്ടു തവണ ഭൂചലനം; 4.5  തീവ്രത രേഖപ്പെടുത്തി

സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Published

|

Last Updated

മുംബൈ| മഹാരാഷ്ട്രയിലെ ഹിങ്കോളിയില്‍ ഭൂചലനം. 10 മിനുട്ടിനിടെ രണ്ടു തവണ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 6.08 നും 6.19 നുമാണ് നേരിയ പ്രകമ്പനം അനുഭവപ്പെട്ടത്. ആദ്യത്തെ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രതയും രണ്ടാമത്തേത് റിക്ടെര്‍ സ്‌കെയിയില്‍ 3.6 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. ഹിങ്കോളിയിലെ പത്തു കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തീവ്രത കുറഞ്ഞ ഭൂചലനമാണെന്നും അധികൃതര്‍ അറിയിച്ചു.

 

 

 

---- facebook comment plugin here -----

Latest