Connect with us

Kerala

കൊറിയര്‍ വഴി മയക്ക്മരുന്ന് കടത്ത്; ആലപ്പുഴയില്‍ രണ്ട് പേര്‍ പിടിയില്‍

. ഇവരില്‍ നിന്ന് ഡയ്‌സിപാം ഇന്‍ജക്ഷന്റെ 100 കുപ്പികള്‍ പിടിച്ചെടുത്തു

Published

|

Last Updated

ആലപ്പുഴ |  കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴയില്‍ പിടിയിലായി. കൊല്ലം സ്വദേശികളായ അമീര്‍ഷാ, ശിവന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഡയ്‌സിപാം ഇന്‍ജക്ഷന്റെ 100 കുപ്പികള്‍ പിടിച്ചെടുത്തു. ഓണ്‍ലൈന്‍ വഴി മയക്കുമരുന്നുകള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തി വില്‍ക്കുകയായിരുന്നു. പത്ത് മില്ലിയുടെ ഒരു കുപ്പി 1500 രൂപക്കാണ് ഇവര്‍ വിറ്റിരുന്നത്.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് ഇരുവരും പിടിയിലായത്. രാത്രിയോടെ മെഡിക്കല്‍ ഷോപ്പിനോട് ചേര്‍ന്ന് നടത്തുന്ന കൊറിയര്‍ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥരെത്തുകയായിരുന്നു. ഇവിടെ നിന്നുമാണ് പ്രതികള്‍ പിടിയിലായത്.. ഓണ്‍ലൈനായി പണമടച്ച്, കൊറിയര്‍ വഴി മയക്കുമരുന്ന് എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് കണ്ടെത്തല്‍

Latest