Connect with us

Kerala

പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; മഞ്ചേരിയില്‍ നഗരസഭാംഗത്തിന് വെട്ടേറ്റു

ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണത്തിന് പിന്നില്‍

Published

|

Last Updated

മലപ്പുറം | മഞ്ചേരിയില്‍ നഗരസഭാംഗത്തിന് വെട്ടേറ്റു. മുസ്ലിം ലീഗ് നേതാവ് തലാപ്പില്‍ അബ്ദുള്‍ ജലീലിനാണ് വെട്ടേറ്റത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പയ്യനാട് വച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണത്തിന് പിന്നില്‍ .ഇവര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.

 

---- facebook comment plugin here -----

Latest