National
'മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദിപ്‌കെക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ അദ്ദേഹം അത് നിരസിച്ചു': ഡല്‍ഹി പോലീസ്
പോലീസ് കള്ളം പറയുന്നുവെന്ന ആരോപണവുമായി അഭിജിതിന്റെ മാതാവ് അനിത ദിപ്‌കെ രംഗത്തെത്തിയിരുന്നു.
ന്യൂഡല്‍ഹി | മുത്തശ്ശിയുടെ മരണ വിവരം സി ജെ പി സ്ഥാപക നേതാവ് അഭിജിത് ദിപ്‌കെയെ അറിയിച്ചിരുന്നതായി ഡല്‍ഹി പോലീസ്. സംസ്‌കാരച്ചടങ്ങുകള്‍ക്കായി നാട്ടിലേക്ക് പോകാന്‍ ആവശ്യമായ സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
പോലീസ് കള്ളം പറയുന്നുവെന്ന ആരോപണവുമായി അഭിജിതിന്റെ മാതാവ് അനിത ദിപ്‌കെ രംഗത്തെത്തിയിരുന്നു. അഭിജിതുമായി ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണെന്നും മരണവിവരം അറിഞ്ഞ് അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ സംസ്‌കാരച്ചടങ്ങുകള്‍ മാറ്റിവെച്ചിരിക്കുകയാണെന്നും അനിത ദിപ്‌കെ പറഞ്ഞു.
ദിപ്‌കെയെ വിവരം ഉടന്‍ തന്നെ അറിയിക്കുകയും സംസ്‌കാരച്ചടങ്ങുകളുടെ സമയക്രമം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തിരുന്നതായി ഡല്‍ഹി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ‘മാനുഷിക പരിഗണന മുന്‍നിര്‍ത്തി നാട്ടിലേക്ക് പോകാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ആ സഹായം സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.’- പോലീസ് പറഞ്ഞു.
Content Highlights:
Delhi Police stated that assistance was offered to Dipkesh for attending his grandmother funeral rites, but he chose to decline it. The update has drawn public attention regarding the circumstances and the official police clarification.


