Kerala
സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസിയുടെ മരണം കൊലപാതകം; കെയര്‍ ടേക്കര്‍ അറസ്റ്റില്‍
തൃശൂര്‍ കൊടുങ്ങല്ലൂരിലെ അനുഗ്രഹ സ്പെഷ്യല്‍ സ്‌കൂളിലെ കെയര്‍ ടേക്കര്‍, തിരുവനന്തപുരം സ്വദേശി മഹേഷാണ് അറസ്റ്റിലായത്.
തൃശൂര്‍ | സ്‌പെഷ്യല്‍ സ്‌കൂളിലെ അന്തേവാസി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ അനുഗ്രഹ സ്പെഷ്യല്‍ സ്‌കൂളിലെ അന്തേവാസി ശ്രീനാഥിന്റെ (35) മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ കെയര്‍ ടേക്കറും തിരുവനന്തപുരം സ്വദേശിയുമായ മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മഹേഷിനെ രാവിലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ശ്രീനാഥിനെ വടി കൊണ്ടും കൈ കൊണ്ടും ക്രൂരമായി മര്‍ദിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലും വ്യക്തമായിരുന്നു.


