Kerala
ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ ബി എ ആളൂര്‍ അന്തരിച്ചു
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു.

കൊച്ചി | ക്രിമിനല്‍ അഭിഭാഷകന്‍ ബി എ ആളൂര്‍ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി എ ആളൂര്‍.
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. ഇലന്തൂര്‍ ഇരട്ട നരബരി കേസ്, കൂടത്തായി ജോളി കേസ് തുടങ്ങിയവയില്‍ പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂര്‍.
---- facebook comment plugin here -----