Connect with us

ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരെ നടപടി ശക്തമാക്കി സര്‍ക്കാര്‍. ഗുണ്ടാ-മണ്ണ് മാഫിയാ ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ തിരുവനന്തപുരം മംഗലപുരം പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സ്ഥലം മാറ്റി. റൂറല്‍ പോലീസ് സൂപ്രണ്ട് ഡി ശില്‍പയാണ് 25 പോലീസുകാരെ സ്ഥലം മാറ്റിക്കൊണ്ട് നടപടി സ്വീകരിച്ചത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് പോലീസുകാരെ മാറ്റിയത്. ഇവര്‍ക്കു പകരം 25 പേരെ സ്റ്റേഷനില്‍ നിയമിച്ചിട്ടുണ്ട്.

വീഡിയോ കാണാം

Latest