Connect with us

Kerala

സി പി എം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് സ്വകാര്യ ഹോട്ടല്‍ മുറിയിലാണ് ധ്യാന്‍ മോഹനന്‍ (38)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

|

Last Updated

പാലക്കാട് | സി പി എം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വകാര്യ ഹോട്ടല്‍ മുറിയിലാണ് ധ്യാന്‍ മോഹനന്‍ (38)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് നടപടികള്‍ സ്വീകരിച്ചു വരുന്നു. ആത്മഹത്യ ചെയ്തതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. വിദേശത്ത് ഐ ടി മേഖലയില്‍ എന്‍ിനീയറായിരുന്നു ധ്യാന്‍.

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

 

Content Highlights:
Dhyan Mohanan, the 38-year-old son of former CPM Malappuram district secretary EN Mohandas, was found dead in a hotel room in Palakkad. He was previously working as an IT engineer abroad. Palakkad Town South Police have initiated procedures and suspect it to be a case of suicide.

Latest