Connect with us

covid case kerala

ദുരന്തനിവാരണ നിയമപ്രകാരമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

ഇന്ന് സ്ഥിരീകരിച്ചത് 291 കൊവിഡ് കേസുകള്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. ആള്‍കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഇനി വേണ്ടെന്ന് ഉത്തരവില്‍ പറയുന്നു. . മാസ്‌ക് ധരിക്കാത്തതിനും ഇനി പോലീസ് നടപടിയുണ്ടാകില്ല. എന്നാല്‍  മാസ്‌ക് ധരിക്കല്‍ സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കി ധരിക്കണമെന്നാണ് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിലുള്ളത്. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാനം ഉത്തരവിറക്കിയത്‌.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി ഒമ്പത്, മലപ്പുറം ഒമ്പത്, കണ്ണൂര്‍ ഒമ്പത്, വയനാട് അഞ്ച്, കാസര്‍കോട് മൂന്ന്, പാലക്കാട് രണ്ട് എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസത്തില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള ഒരു മരണവും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,264 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 323 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 39, കൊല്ലം 8, പത്തനംതിട്ട 23, ആലപ്പുഴ 16, കോട്ടയം 54, ഇടുക്കി 13, എറണാകുളം 68, തൃശൂര്‍ 27, പാലക്കാട് 2, മലപ്പുറം 12, കോഴിക്കോട് 39, വയനാട് 7, കണ്ണൂര്‍ 10, കാസര്‍ഗോഡ് 5 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2398 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

 

 

 

Latest