Connect with us

Kerala

കെ എസ് ആര്‍ ടി സിയെ ലാഭത്തിലാക്കല്‍; കര്‍ണാടക മോഡല്‍ പഠിക്കാന്‍ സമതി

പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്ലാനിങ് ബോര്‍ഡ് അംഗത്തെ ചുമതലപ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം |  കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ കര്‍ണാടക മോഡല്‍ പഠിക്കാനൊരുങ്ങി ധനവകുപ്പ്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്ലാനിങ് ബോര്‍ഡ് അംഗത്തെ ചുമതലപ്പെടുത്തി .

വി നമശിവായം അധ്യക്ഷനായ സമിതിയാണ് കാര്യങ്ങള്‍ പഠിക്കുന്നത് .ഗ്രാമ – നഗര സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക് , കോര്‍പറേഷന്‍ മാനേജ്‌മെന്റ് രീതി എന്നിവ സമതി പഠിച്ച് റിപ്പോര്‍ട്ട് ധനവകുപ്പിന് സമര്‍പ്പിക്കും.

 

Latest