Connect with us

Kozhikode

സി എം വലിയുള്ളാഹി ആണ്ട് നേര്‍ച്ചക്ക് ഇന്ന്‌ തുടക്കം

സയ്യിദ് അവേലത്ത് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ പതാക ഉയര്‍ത്തും.സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കോഴിക്കോട് | മടവൂര്‍ സി എം സെന്ററിന്റെ ആഭിമുഖ്യത്തില്‍ സി എം വലിയുല്ലാഹിയുടെ 34-ാം ആണ്ട് നേര്‍ച്ചക്ക് ഇന്ന്‌ തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വൈകിട്ട് അഞ്ചിന് കാരക്കാട് സയ്യിദ് മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ മഖാം സിയാറത്ത് നടക്കും. ശേഷം സയ്യിദ് അവേലത്ത് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി പ്രഭാഷണം നടത്തും. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ലുഖ്മാനുല്‍ ഹക്കീം സഖാഫി മുഖ്യപ്രഭാഷണം നടത്തും.

ഏപ്രില്‍ 20ന് വൈകിട്ട് ഏഴിന് നടക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ കെ വി കെ തങ്ങള്‍ ഫറോക്ക് പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും. സയ്യിദ് അവേലത്ത് അബ്ദുല്ലത്വീഫ് അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വൈലത്തൂര്‍ ഉദ്ഘാടനം ചെയ്യും. മദനീയം അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം പ്രഭാഷണം നടത്തും.

ഏപ്രില്‍ 21 ന് ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന മുഹിബ്ബ് സംഗമം കുറ്റിക്കാട്ടൂര്‍ അബ്ദുല്ലത്വീഫ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ഹാഫിള് മുഹമ്മദ് അബൂബക്കര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന ദിക്ര്‍ ദുആ ആത്മീയ സമ്മേളനത്തില്‍ വയനാട് പി ഹസന്‍ മുസ്ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. കെ കെ അഹമ്മദ് കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണവും സി എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുറഹ്മാന്‍ ബാഖവി സന്ദേശപ്രഭാഷണവും നടത്തും.

വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് മുഹ്സിന്‍ തങ്ങള്‍ അവേലം, സയ്യിദ് മുല്ലക്കോയ തങ്ങള്‍ പെരുമണ്ണ, സയ്യിദ് സകരിയ്യ ജീലാനി വൈലത്തൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, യു കെ അബ്ദുല്‍ മജീദ് മുസ്ലിയാര്‍, മുഹമ്മദ് ബാഖവി എരുമക്കൊല്ലി, സി എം ഇബ്റാഹീം സാഹിബ്, ഡോ. അബൂബക്കര്‍ കാടാമ്പുഴ, ഹമീജാന്‍ ലത്വീഫി ചാവക്കാട് പ്രസംഗിക്കും. സമാപന ദിക്ര്‍ ദുആ ആത്മീയ സമ്മേളനത്തിന് നൂറുസ്സാദാത്ത് സയ്യിദ് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും.

സി എം സെന്റര്‍ ജനറല്‍ മാനേജര്‍ മുസ്തഫ സഖാഫി മരഞ്ചാട്ടി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അഫ്സല്‍ കൊളാരി, പ്രചാരണ സമിതി കണ്‍വീനര്‍ പി കെ എം അബ്ദുറഹ്മാന്‍ സഖാഫി, മീഡിയാ കണ്‍വീനര്‍ പി സയ്യിദ് ഖലീല്‍ നിരോല്‍ പാലം വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest