Third front
മൂന്നാം മുന്നണി ചര്‍ച്ചകള്‍ക്കിടെ ചന്ദ്രശേഖര്‍ റാവുവുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച
ദേശീയ തലത്തില്‍ മൂന്നാം മൂന്നണിക്ക് കെ സി ആര് നേരത്തേ തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു
ഹൈദരാബാദ് | 2024ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഇതര ബി ജെ പി വിരുദ്ധ സഖ്യത്തിന്റെ ചര്‍ച്ചകള്‍ സജീവമാവുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയന് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി നേതാവുമായ കെ ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തുന്നു. കെ സി ആറിന്റെ വസതിയിലാണഅ കൂടിക്കാഴ്ച. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒപ്പമുണ്ട്.
ദേശീയ തലത്തില്‍ ഫെഡറല്‍ മൂന്നാം മൂന്നണിക്ക് കെ സി ആര് നേരത്തേ തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചക്ക് രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്. സി പി എം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ എല്ലാം ഇപ്പോള്‍ തെലങ്കാനയിലുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് വ്യവസായികളെ ക്ഷണിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് മുഖ്യമന്ത്രി ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു.