Connect with us

National

ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്

Published

|

Last Updated

ശ്രീനഗര്‍  |ജമ്മു കശ്മീരിലെ അവന്തിപുരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ചാര്‍സു മേഖലയില്‍ ഇന്ന് രാവിലെയാണ് വെടിവെപ്പ് ആരംഭിച്ചത്. രണ്ട് പേര്‍ ഒളിവിലുണ്ടെന്നാണ് വിവരം. സ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

സ്ഥലത്ത് നിന്നും സാധാരണക്കാരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രദേശത്തെ റോഡുകള്‍ സുരക്ഷാ സേന അടച്ചിട്ടു. ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സേനയുടെ സംയുക്ത സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു. സേന വളയുന്നത് കണ്ട് ഭീകരര്‍ വെടിയുതിര്‍ത്തു. പിന്നാലെ സുരക്ഷാസേനയും തിരിച്ചടിച്ചു.

ഈ വര്‍ഷം നടക്കുന്ന 21 മത്തെ ഏറ്റുമുട്ടലാണിത്. ഇതുവരെ 36 ഭീകരരെ വധിച്ചു. 20 ലധികം പേരെ ജീവനോടെ പിടികൂടി

---- facebook comment plugin here -----

Latest