Connect with us

Idukki

കുമളിയില്‍ ബിവറേജസിനു മുമ്പില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു

കുമളി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റിയന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഞ്ഞിക്കുഴി സ്വദേശി അമല്‍ ആണ് വെട്ടിയത്.

Published

|

Last Updated

ഇടുക്കി | കുമളിയില്‍ ബിവറേജസിനു മുമ്പിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. കുമളി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റിയന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

കഞ്ഞിക്കുഴി സ്വദേശി അമല്‍ ആണ് രണ്ടുപേരെയും വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ റോയിയെയും ജിനുവിനെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യത്തിനു പിന്നാലെ അമല്‍ ഓടി രക്ഷപ്പെട്ടു.

മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കുമളി പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

 

Latest